മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ കെ എസ് യു പ്രവര്‍ത്തകന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച സംഭവത്തില്‍ കോഴിക്കോട് ഡി.സി.പിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
14 ദിവസത്തിനുള്ളില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും മനുഷ്യാവകാശ കമ്മീഷന്റെ അടുത്ത സിറ്റിങ്ങില്‍ ഡി.സി.പി, കെ.ഇ ബൈജു നേരിട്ട് ഹാജരാവുകയും വേണം.
കഴിഞ്ഞ ദിവസമാണ് നവകേരള സദസ്സ് പരിപാടിക്കായി ജില്ലയിലെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകനെ പിടിച്ചുമാറ്റുന്നതിനിടെ കഴുത്തില്‍ കുത്തിപ്പിടിച്ചത്.
മറ്റുപ്രവര്ത്തര്കര് ഏറെ നേരം പറഞ്ഞതിനുശേഷമാണ് ഡി.സി.പി കെ.എസ്.യു പ്രവര്‍ത്തകന്റെ കഴുത്തില്‍ നിന്നും കയ്യെടുത്തത്.