വാണിജ്യാവശ്യങ്ങൾക്കുള്ള വോയ്സ് കോളുകളിൽ നിയന്ത്രണവുമായി ട്രായ്

വാണിജ്യാവശ്യങ്ങൾക്കുള്ള വോയ്സ് കോളുകളിൽ നിയന്ത്രണവുമായി ട്രായ്

വാണിജ്യാവശ്യങ്ങൾക്കുള്ള വോയ്സ് കോളുകളിൽ നിയന്ത്രണമേർപ്പെടുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). സന്ദേശങ്ങളയക്കുന്നതിനും വോയ്‌സ് കോളുകൾ ചെയ്യുന്നതിനും ഉപഭോക്താക്കളിൽ നിന്ന് മുൻകൂർ സമ്മതം വാങ്ങണമെന്നാണ് ഇപ്പോഴത്തെ മന്ത്രാലയത്തിന്റെ നിർദേശം. കൂടാതെ പുതിയ നിർദേശം അനുസരിച്ച് എല്ലാ ടെലികോം കമ്പനികളും സ്ഥാപനങ്ങളും ഉപഭോക്താക്കളിൽ നിന്ന് അനുമതി വാങ്ങണമെന്ന നിർദേശവും നല്കിയിട്ടുണ്ട്.

ടെലികോം കമ്പനികൾ പുതിയ ഡിജിറ്റൽ കൺസന്റ് അക്വിസിഷൻ (ഡിസിഎ) വൈകാതെ നടപ്പാക്കേണ്ടി വരും. ഇതോടെ നിലവിൽ ടെലികോം വരിക്കാർക്ക് എസ്എംഎസ് വഴിയും വോയ്‌സ് കോൾ വഴിയും വാണിജ്യ സന്ദേശങ്ങൾ അയക്കുന്നതിന് ബാങ്കുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, ട്രേഡിങ് കമ്പനികൾ, വ്യവസായ സ്ഥാപനങ്ങൾ, റിയൽ എസ്റ്റേറ്റ് കമ്പനികൾ പോലുള്ളവ ഇതുവരെ ഉപഭോക്താക്കളിൽ നിന്ന് നേടിയ അനുമതികൾ അസാധുവാകും. കൂടാതെ വീണ്ടും വാണിജ്യ സന്ദേശങ്ങൾ അയയ്ക്കുന്നതിന് ഉപഭോക്താക്കൾ നിന്ന് അനുമതിയും നേടേണ്ടിയും വരും.

ഡിജിറ്റൽ മാർഗങ്ങളിലൂടെ തന്നെ അനുമതി തേടേണ്ടി വരുമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം. ആവശ്യപ്പെടാതെയുള്ള വാണിജ്യ സന്ദേശങ്ങളാണ് അൺസോളിസിറ്റഡ് കൊമേഷ്യൽ കമ്മ്യൂണിക്കേഷൻസ് (യുസിസി). ഇത്തരം സന്ദേശങ്ങൾ വഴിയുള്ള തട്ടിപ്പുകൾ തടയുകയാണ് ടെലികോം വകുപ്പിന്റെ പ്രധാന ലക്ഷ്യം. ഡിജിറ്റലായി ഉപഭോക്താക്കളിൽ നിന്ന് അനുമതി നേടാനായി ഒരു ഏകീകൃത പ്ലാറ്റ്‌ഫോമും നടപടിക്രമങ്ങളും ആരംഭിക്കുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നു. 2023 ജൂൺ രണ്ടിനാണ് ടെലികോം മന്ത്രാലയം സേവനദാതാക്കൾക്ക് നിർദേശം നൽകിയത്. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ പോലുള്ള വിവിധ വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങളോട് സെപ്റ്റംബർ ഒന്ന് മുതൽ അനുമതി ശേഖരിക്കാൻ നിർദേശം നൽകിയിരുന്നു.