എം ബി ബി എസ് പഠനം: കട്ടോഫ് മാർക്കും റാങ്ക്ഇ ലിസ്റ്റും നി വേഗത്തിൽ അറിയാം
എംബിബിഎസ് പ്രവേശനം സർക്കാർ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്നതിന് നിശ്ചയിച്ച കട്ടോഫും അവസാന റാങ്കും എത്രയെന്ന് അറിയാം
ആതുരസേവന രംഗത്ത് ഏറ്റവുമധികം ശ്രദ്ധേയമായ പഠനമേഖലയാണ് എംബിബിഎസ് പഠനം. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് (നീറ്റ്) ടെസ്റ്റ് പാസാകുന്നവർക്കാണ് രാജ്യത്ത് എംബിബിഎസ് പ്രവേശനം സാദ്ധ്യമാകുക. ഇത്തരത്തിൽ പഠനത്തിന് 706 മെഡിക്കൽ കോളേജുകളാണ് രാജ്യത്താകെ ഉള്ളത്. ഇതിൽ 342 എണ്ണമാണ് സർക്കാർ മേഖലയിലുള്ളത്.
രാജ്യത്ത് ഏത് സംസ്ഥാനത്തുമുളള ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പഠിക്കുന്നതിനുള്ള ഗവൺമെൻ്റ് ക്വാട്ട 15 ശതമാനമാണ്. ഏകദേശം 8000ആണ് ഓരോ സംസ്ഥാനങ്ങളിലും ഈ സീറ്റുകളുടെ എണ്ണം. ഇതിൽ 27 ശതമാനം ഒബിസി വിഭാഗത്തിനും, ജനറൽ ഇഡബ്ലുഎസ് വിഭാഗത്തിന് 10 ശതമാനവും, എസ്.സി വിഭാഗത്തിന് 15, എസ്.ടി വിഭാഗത്തിന് ഏഴ് ശതമാനവും ഇതിനുപുറമേ 40 ശതമാനത്തോളം വൈകല്യമുള്ളയാളുകളുടെ വിഭാഗത്തിൽ അഞ്ച് ശതമാനവും റിസർവേഷൻ ലഭിക്കും.
അടുത്തവർഷം മേയ് അഞ്ചിനാണ് പരീക്ഷ. ജൂൺ രണ്ടാമത് ആഴ്‌ചയിൽ ഫലം പ്രഖ്യാപിക്കും. 15 ശതമാനം സീറ്റിൽ പ്രവേശനത്തിന് ncc.nic.in എന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കേരളത്തിൽ 12 മെഡിക്കൽ കോളേജുകളിലാണ് പ്രവേശനം നേടാനാകുക. തമിഴ്നാട്ടിൽ ഇത് 37 കോളേജുകളും കർണാടകയിൽ ഇത് 24 മെഡിക്കൽ കോളേജിലും ആന്ധ്രയിൽ 17, മലയാളികൾ ഏറ്റവുമധികം പഠിക്കുന്ന തെലങ്കാനയിൽ 27, മഹാരാഷ്ട്ര 31 മെഡിക്കൽ കോളേജുകൾ എന്നിങ്ങനെയാണ് എണ്ണം. ഇത്തരത്തിൽ ഓരോ സംസ്ഥാനങ്ങളിലെയും കട്ടോഫ് മാർക്കും അവസാന റാങ്ക് എത്രയെന്നും കൃത്യമായി അറിയാം.