ആശങ്കയുണർത്തി പുതിയ കൊറോണ വൈറസ് ജെഎൻ.1
കൊറോണ വൈറസിന്റെ പുതിയ വകഭേദം ജെഎൻ.1 കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിക്കുന്നതിനെ വൈദ്യശാസ്ത്രലോകം ആശങ്കയോടെ കാണുന്നു.
യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ (സിഡിസി) റിപ്പോർട്ട് പ്രകാരം, യുഎസ് ഉൾപ്പെടെ 12 രാജ്യങ്ങളിൽ ഇതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
വാക്സീൻ നൽകുന്ന പ്രതിരോധശേഷിയെ ഇതു മറികടക്കുമോയെന്നതിലാണ് പ്രധാന ആശങ്ക.
ഒമിക്രോണിന്റെ ഉപഭേദമായ ബിഎ.2.86യുടെ രൂപാന്തരമാണ് ഇതെന്നു കരുതപ്പെടുന്നു.