എം എം വർഗീസിനെ ഇ ഡി ചോദ്യം ചെയ്തത് സിപിഎംന്റെ മുതിർന്ന നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ
എം എം വർഗീസിനെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ഉന്നത സി പി എം നേതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് അനിൽ അക്കര.
എം എം വർഗീസ് പാർട്ടിക്ക് വേണ്ടി പണം കൈപറ്റി. രണ്ട് കുറിക്കമ്പനികളിലെ സാമ്പത്തിക ഇടപാടിൽ എം എം വർഗീസ് ഇടപെട്ടതായി മൊഴിയുണ്ടെന്നും അനിൽ അക്കര പറഞ്ഞു.
സി പി എം ഓഫീസിൽ കേസുമായി ബന്ധപ്പെട്ട ഉപസമിതി റിപ്പോർട്ടുണ്ടെന്നും ഇ ഡി അത് റെയ്ഡ് ചെയ്ത് കണ്ടെത്തണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.