നാളെ വിദ്യാഭ്യാസ ബന്ദ്.
നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം.
തലസ്ഥാനത്ത് കെ എസ് യു മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തുക.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിൻ്റെ രാജി ആവശ്യപ്പെട്ടായിരുന്നു കെ എസ് യു മാർച്ച്.
സംഘർഷത്തിൽ വനിതാ പ്രവർത്തകർക്കടക്കം നിരവധി പേർക്ക് പരിക്കേറ്റു.