നീരസം പ്രകടമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
കേരളീയം പരിപാടിയില്‍ ക്ഷണിക്കാത്തതില്‍ നീരസം പ്രകടമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.
കേരളീയത്തിലേക്ക് ക്ഷണിച്ചോയെന്നത് സംഘാടകരോട് ചോദിക്കണം. മാധ്യമങ്ങള്‍ക്ക് എപ്പോഴും സമീപിക്കാൻ കഴിയുന്ന ഒരാളാണ് താനെന്നു കരുതി അതൊരു അവസരമാക്കി എടുക്കരുതെന്നും മറ്റുള്ളവര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്നത് എങ്ങനെയെന്ന് കണ്ടിട്ടുണ്ടെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
പ്രൗഡഗംഭീരമായ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഥമ കേരളീയം വാരാഘോഷം ഉദ്ഘാടനം ചെയ്തത്.
തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ കമല്‍ ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയ സിനിമാ താരങ്ങളും വ്യവസായികളായ എം എ യൂസഫലി, രവി പിള്ള, വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.