കളമശ്ശേരി സ്ഫോടനം: ഒരാളെ കസ്റ്റഡിയിൽ എടുത്തു
കളമശ്ശേരി സ്ഫോടനം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പോലീസ്, ബോംബ് സ്ക്വാഡ് പരിശോധന നടത്തി, ഒരാളെ കസ്റ്റഡിയിൽ എടുത്തു
കളമശ്ശേരിയിൽ ബോംബ് സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കേരളപോലീസ്, റെയിൽവേ പോലീസ്, ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധനക്കിടെ സംശയകരമായി തോന്നിയ ഒരാളെ കസ്റ്റഡിയിലെടുത്തു
ഝാർഖണ്ഡ് സ്വദേശിയെയാണ് ബാഗ് പരിശോധിച്ചപ്പോൾ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തത്.
ഇയാൾ പിരിവിനായി വന്നതാണെന്നും സംഭവവുമായി ബന്ധമില്ലെന്നും ഉടൻ മോചിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.