ജനതാദൾ എസ് അംഗീകൃത ദേശീയ പാര്‍ട്ടി അല്ലെന്ന് ജെ ഡി എസ് കേരള ഘടകം
പുതിയ പാര്‍ട്ടി ഇല്ല, പാര്‍ട്ടി കേന്ദ്ര നിലപാടിനോട് യോജിപ്പില്ലെന്നു അതിനെ സമ്പൂര്‍ണമായി തള്ളി കളയുകയാണെന്നും സംസ്ഥാന നേതൃത്വം.
ജനതാദൾ എസ് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകൃത ദേശീയ പാര്‍ട്ടി അല്ലെന്ന് ജെ ഡി എസ് കേരള ഘടകം. ചിഹ്നം അയോഗ്യത പ്രശ്നം ആയാല്‍ അതു മറികടക്കാൻ ഉള്ള സാധ്യത തേടുമെന്നും ജെ ഡി എസ് നേതാക്കളായ മാത്യു ടി തോമസ്, കെ കൃഷ്ണൻകുട്ടി,സി.കെ നാണു എന്നിവര്‍ കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജെ ഡി എസ് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകൃത ദേശീയ പാര്‍ട്ടി അല്ല. പുതിയ പാര്‍ട്ടി രൂപീകരിക്കില്ല.
നിലവിലെ നിലപാടുമായി മുന്നോട്ട് പോകും. പാര്‍ട്ടി കേന്ദ്ര നിലപാടിനോട് യോജിപ്പില്ല. അതിനെ സമ്പൂര്‍ണ്ണമായി തള്ളി കളയുകയാണ്. ദേവ ഗൗഡ, കുമാരസ്വാമി എന്നിവരുടെ നിലപാടുകള്‍ ഏകപക്ഷീയമാണ്. ദേശീയ പ്ലീനം അംഗീകരിച്ച നിലപാടിന് വിരുദ്ധമായി തീരുമാനം എടുത്താല്‍ അധ്യക്ഷ സ്ഥാനം ഇല്ലാതാകുമെന്നും ജെ ഡി എസ് നേതാക്കള്‍ പറഞ്ഞു.
ദേശീയ നേതൃത്തോട് വിയോജിപ്പുള്ള മറ്റു സംസ്ഥാനങ്ങളിലെ ഘടകങ്ങളുമായി ചർച്ചകൾ നടത്തി വരികയാണ്. ബി ജെപിയും ബി ജെ പിയുടെ സത്യകക്ഷികളും ഞങ്ങളുടെ ശത്രുപക്ഷത്താണ്.
ഇടതു മുന്നണിയിൽ നിന്നും സി പി എമ്മിൽ നിന്നും ഒരു അന്ത്യ ശാസനവും ലഭിച്ചിട്ടില്ല. ചിഹ്നം അയോഗ്യത പ്രശ്നം ആയാല്‍ അതു മറികടക്കാൻ ഉള്ള സാധ്യത തേടുമെന്നും ജെ ഡി എസ് നേതാക്കൾ പറഞ്ഞു.
ദേശീയ നേതൃത്വം ബി ജെ പിക്ക് ഒപ്പമാണെങ്കിലും കേരളത്തില്‍ ജെ ഡി എസ് ഇടത് മുന്നണിയില്‍ തന്നെയാണെന്ന് നേരത്തെ കേരള ഘടകം വ്യക്തമാക്കിയിരുന്നു. നിലവില്‍ സ്വതന്ത്ര പാര്‍ട്ടിയായി നില്‍ക്കാനാണ് ജെ ഡി എസ് കേരള ഘടകത്തിന്റെ തീരുമാനം.