കണ്ടയ്നർ റോഡിൽ വാഹനാപകടം
എറണാകുളം കണ്ടെയ്നർ റോഡിൽ കെ എസ് ആർ ടി സി ബസിന് പിന്നിലേക്ക് കാർ ഇടിച്ച് കയറി 2 പേർക്ക് പരിക്ക്. അമിത വേഗതയിലെത്തിയ സ്വിഫ്റ്റ് കാർ ബസിന് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
രണ്ട് യുവാക്കളും ഒരു യുവതിയുമായിരുന്നു കാറിലുണ്ടായിരുന്നത്. കാറിനുള്ളിൽ നിന്ന് മദ്യ കുപ്പികളും കണ്ടെത്തി.കാർ യാത്രികരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ നിന്ന് യുവതി ഓടി രക്ഷപ്പെട്ടു.