നവവരൻ അപകടത്തിൽ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ
പാലക്കാട് ചെർപ്പുളശ്ശേരി നെല്ലായ മോളൂരിൽ ബൈക്ക് അപകടത്തിൽ നവവരൻ മരിച്ചു.
കരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ ജിബിൻ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ശ്രീഷ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു.ഈ മാസം 18 നായിരുന്നു ഇരുവരുടെയും വിവാഹം.
മോളൂർ തവളപ്പടിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. തൃശൂർ കേച്ചേരിയിലുള്ള ശ്രീഷ്മയുടെ വീട്ടിൽനിന്നും ബൈക്കിൽ കരുമാനാം കുറുശ്ശിയിലേക്ക് വരികയായിരുന്നു.
മോളൂർ തവളപ്പടിയിലെ ഇറക്കത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു.
ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ഗുരുതരമായി പരുക്കേറ്റു.
രണ്ടുപേരെയും നാട്ടുകാർ ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബിനെ രക്ഷിക്കാനായില്ല.