വെണ്ടുവഴി ഗവ. എൽ പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.
വെണ്ടുവഴി ഗവ. എൽ പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു.
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് വെണ്ടുവഴി ഗവ.എൽ പി സ്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും ചേർന്ന് നാടൻ വിഭവങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ തരത്തിലുള്ള നൂറുകണക്കിന് ഭക്ഷ്യ വിഭവങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു.
ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്തതും രുചിച്ചിട്ടില്ലാത്തതുമായ ഭക്ഷ്യവിഭവങ്ങൾ കൺമുന്നിൽ നിറഞ്ഞപ്പോൾ കുട്ടികൾക്കത് പുത്തൻ അനുഭവമായിമാറി. കുട്ടികൾക്കൊപ്പം മാതാപിതാക്കളും അധ്യാപകരും ഭക്ഷ്യമേളയുടെ ഭാഗമായി.
ഭഷ്യമേളയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ നിർവഹിച്ചു. SMC ചെയർപേഴ്സൺ നജ്മ റഹിം അധ്യക്ഷത വഹിച്ചു.
പിടിഎ പ്രസിഡണ്ട് ഷാൻ മോൻ ഇ എ ,എം പി ടി എ പ്രസിഡൻറ് അൻസിജലാൽ എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ലിജി.വി .പോൾ സ്വാഗതവും ബിന്ദു മോൾ ബി .എസ് നന്ദിയും പറഞ്ഞു. അധ്യാപകരായ ആതിര എ ജി, ആതിര എസ് നായർ, ഐഷ പി.പി., സ്വപ്ന പി, ഹിമ. എസ് നായർ ,ഷെബിന എന്നിവർ നേതൃത്വം നൽകി.
ഫാസ്റ്റ് ഫുഡ് സംസ്ക്കാരത്തിന്റെ പിടിയിലമർന്നിരിക്കുന്ന ഈ കാലഘട്ടത്തിൽ വിഷരഹിത നാടൻ ഭക്ഷ്യവിഭവങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കാൻ ഭക്ഷ്യമേള ഉപകരിച്ചു.