കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൂപ്പര്‍താരവും സെന്റര്‍ ബാക്കുമായ മിലോസ് ഡ്രിൻസിച്ചിന് മൂന്ന് മത്സരങ്ങളില്‍ വിലക്ക്.
മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടുപുറത്തായ താരത്തെ ഓള് ഇന്ത്യ ഫുട്ബാള്‍ ഫെഡറേഷൻ അച്ചടക്ക സമിതിയാണ് വിലക്കിയത്. സംഭവത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട മുംബൈ സിറ്റിയുടെ വാൻനെയ്ഫിനും മൂന്ന് മത്സരങ്ങളില്‍ വിലക്കുണ്ട്.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡീഷ എഫ് സി, ഈസ്റ്റ് ബംഗാള്‍ എന്നിവര്‍ക്കെതിരായ മത്സരമാണ് മിലോസിന് നഷ്ടമാവുക.
2023-24 സീസണ് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിലെത്തിയ താരമാണ് മിലോസ് ഡ്രിൻസിച്ച്. പത്താം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് കളിച്ച ആദ്യ മൂന്ന് കളികളിലും ടീമിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഡ്രിൻസിച്ചുണ്ടായിരുന്നു
ഗംഭീര പ്രകടനമായിരുന്നു ഈ കളികളില്‍ താരം പുറത്തെടുത്തത്.