സംസ്ഥാന സ്കൂൾ കായികോത്സവം; താരയും അഭിറാമും വേഗതാരങ്ങൾ
സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റ രണ്ടാം ദിവസവും പാലക്കാടൻ കുതിപ്പ് തുടരുന്നു. എട്ട് സ്വർണവുമായി 68 പോയിന്റോടെയാണ് പാലക്കാട് ഒന്നാം സ്ഥാനം നിലനിർത്തുന്നത്.
ആറ് സ്വർണവുമായി മലപ്പുറം രണ്ടാമതും 5 സ്വർണവുമായി എറണാകുളം മൂന്നാമതുമുണ്ട്.
സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ പാലക്കാടിന്റെ താര.ജി ഒന്നാം സ്ഥാനം കരസ്ഥമാക്കി. പത്തനംതിട്ടയുടെ അനാമിക രണ്ടാം സ്ഥാനവും തിരുവനന്തപുരത്തിന്റെ സ്നേഹ ജേക്കബ് വെങ്കലവും നേടി.
സീനിയറർ ആൺകുട്ടികളുടെ 100 മീറ്റർ മത്സരത്തിൽ പാലക്കാടിന്റെ അഭിറാം പി സ്വർണം നേടി. ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ എറണാകുളത്തിന്റെ അൻസാഫ് കെ.അഷ്റഫിനാണ് ഒന്നാം സ്ഥാനം. ജൂനിയർ വിഭാഗം പെൺകുട്ടികളിൽ എറണാകുളത്തിന്റെ അൽഫോൻസ ഒന്നാം സ്ഥാനം നേടി.
സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ മലപ്പുറത്തിനാണ് സ്വർണം. ഐഡിയൽ കടകശ്ശേരിയിലെ റബി അഹമ്മദ് ആണ് സ്വർണ്ണം നേടിയത്. ഇതോടെ മലപ്പുറത്തിന്റെ സ്വർണ നേട്ടം ആറായി.