99 രൂപയ്ക്ക് സിനിമ കാണാനുള്ള ഓഫറുമായി മൾട്ടി പ്ലെക്സ് ആസോസിയേഷൻ ഓഫ് ഇന്ത്യ.
ദേശീയ സിനിമ ദിനമായ ഒക്ടോബർ 13-ന് 99 രൂപയ്ക്ക് സിനിമ കാണാനുള്ള ഓഫറുമായി മൾട്ടി പ്ലെക്സ് ആസോസിയേഷൻ ഓഫ് ഇന്ത്യ.
മൾട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പിവിആർ ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ 2, മൂവി ടൈം തുടങ്ങി മൾട്ടിപ്ലെക്സ് ശൃംഖലകളിലാണ് ഓഫർ ലഭ്യമാവുക.
ബുക്ക്മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളിൽ ഓഫർ തുകയ്ക്ക് ടിക്കറ്റ് ലഭ്യമായിത്തുടങ്ങിയിട്ടുണ്.
തിയേറ്ററുകളിലെ കൗണ്ടറുകളിൽ 99 രൂപയ്ക്ക് ടിക്കറ്റ് എടുക്കാം.ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ ബുക്കിങ് ചാർജ് അധികമായി ഉണ്ടായിരിക്കും..