വയലാർ അവാർഡ് ശ്രീകുമാർ തമ്പിക്ക്.
ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം
ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
27 ന് വൈകിട്ട് 5.30 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പുരസ്കാരം സമ്മാനിക്കും.
വിജയലക്ഷ്മി, ഡോ. പി കെ രാജശേഖരൻ, ഡോ. എൽ തോമസ് കുട്ടി എന്നിവർ അംഗങ്ങളായ ജൂറിയാണ് പുരസ്കാരം നിർണ്ണയിച്ചത്.