പത്തനംതിട്ട കട്ടച്ചിറയിൽ റോഡരികിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവക്കുട്ടിയെ അവശ നിലയിൽ കണ്ടത്. കടുവയ്ക്ക് ഒന്നര വയസ്സ് പ്രായമുണ്ടെന്നാണ് വിലയിരുത്തൽ. ചെവിക്ക് താഴെ മുറിവേറ്റ നിലയിലാണ്. നെറ്റിയിലും കഴുത്തിനു പിന്നിലും പരിക്കേറ്റിട്ടുണ്ട്.
കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നിഗമനം.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയെ റാന്നിയിലേക്ക് കൊണ്ടുപോയി.