മുവാറ്റുപുഴ എം എല്‍ എ മാത്യു കുഴല്‍നാടനെതിരെ സര്‍ക്കാര്‍ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു.
ഇടുക്കി ചിന്നക്കനാലിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
പ്രാഥമിക അന്വേഷണത്തിന് അനുമതി നല്‍കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
മാത്യു കുഴല്നാടൻ ഭൂപതിവ് ചട്ടം ലംഘിച്ചാണ് റിസോര്‍ട്ട് നിര്‍മിച്ചതെന്ന് സി പി എം ആരോപിച്ചിരുന്നു. പാര്‍പ്പിട ആവശ്യത്തിന് റവന്യൂ വകുപ്പ് അനുമതി നല്കിയ കെട്ടിടം റിസോര്‍ട്ടാക്കി മാറ്റിയെന്നായിരുന്നു ആരോപണം.
കെട്ടിടം വാങ്ങിയതിലും റിസോര്‍ട്ട് ആക്കിയതിലും നികുതി അടച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം.