2000 പൊതു ഇടങ്ങളിൽക്കൂടി സൗജന്യ ഇന്റർനെറ്റ്‌; 20 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി

2000 പൊതു ഇടങ്ങളിൽക്കൂടി സൗജന്യ ഇന്റർനെറ്റ്‌; 20 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി

സംസ്ഥാനത്ത്‌ കൂടുതൽ പൊതു ഇടങ്ങളിൽ സൗജന്യ ഇന്റർനെറ്റ്‌ സൗകര്യം ഏർപ്പെടുത്തുന്നതിന്‌ 20 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി. നിലവിൽ ലഭ്യമായ സേവനത്തിന്‌ പുറമെ 2000 പൊതു ഇടങ്ങളിലാണ്‌ ഐടി മിഷൻ മുഖാന്തരമുള്ള കെ ഫൈ ഹോട്ട്‌സ്‌പോട്ടുകൾ ഒരുക്കുക. തീരദേശ ഗ്രാമങ്ങൾക്കും ആദിവാസി ഊരുകൾക്കും മുൻഗണന നൽകും.

സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന ലക്ഷ്യം അതിവേഗം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായാണ്‌ കെ ഫൈ ഹോട്ട്‌സ്‌പോട്ടുകൾ വ്യാപിപ്പിക്കുന്നത്‌. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത ബസ്‌ സ്റ്റാൻഡുകൾ, ജില്ലാ ഭരണ കേന്ദ്രങ്ങൾ, പഞ്ചായത്ത്‌ കേന്ദ്രങ്ങൾ, പാർക്കുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, ലൈബ്രറികൾ, പ്രധാന സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ നിലവിൽ സൗജന്യ വൈ ഫൈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്‌.

സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങളും കേന്ദ്ര–-സംസ്ഥാന സർക്കാർ സേവനങ്ങളും വിവരങ്ങളും സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുകയാണ്‌ പബ്ലിക്‌ വൈ ഫൈ പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്‌.