കല്യാണ്‍ ജൂവലേഴ്സ് പുതിയ നാല് ഷോറൂമുകള്‍ തുറന്നു
കല്യാണ്‍ ജൂവലേഴ്സ് ഒഡീഷയിലെ റൂര്‍ക്കേല, ഭുവനേശ്വറിനടുത്ത് പാട്ടിയ, ഉത്തര്‍പ്രദേശിലെ ആഗ്ര, ഗ്രേറ്റര്‍ നോയിഡ ഗൗര്‍ സിറ്റി എന്നിവിടങ്ങളില്‍ പുതിയ ഷോറൂമുകള്‍ തുറന്നു.
റൂര്‍ക്കേല, ആഗ്ര, ഗൗര്‍ സിറ്റി ഷോറൂമുകള്‍ നടന്‍ രണ്‍ബീര്‍ കപൂറും, പാട്ടിയ ഷോറൂം നടി ശില്പ ഷെട്ടിയും ഉദ്ഘാടനം ചെയ്തു. കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഭരണശേഖരത്തില്‍നിന്നുള്ള വിപുലമായ രൂപകല്‍പ്പനകളാണ് പുതിയ ഷോറൂമുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ആധുനികമായ സൗകര്യങ്ങളും ലോകോത്തരമായ അന്തരീക്ഷവും താരതമ്യങ്ങളില്ലാത്ത അനുഭവവുമാണ് ഇവിടെ ഒരുക്കുന്നത്. ഉപയോക്താക്കളുടെ ശൈലിക്കും ബജറ്റിനും ഏറ്റവും അനുയോജ്യമായ ആഭരണം കണ്ടെത്തുന്നതിന് ഈ രംഗത്ത് പരിചയസമ്പത്തുള്ള സര്‍വീസ് എക്സിക്യൂട്ടീവിന്‍റെ സേവനവും കല്യാണ്‍ ജൂവലേഴ്സ് എല്ലാ ഷോറൂമുകളിലും ലഭ്യമാക്കും.
ഓരോ ഉപയോക്താവിന്‍റെയും അഭിരുചിക്കും മുന്‍ഗണനയ്ക്കും അനുസരിച്ച് വൈവിധ്യമാര്‍ന്നതും നവീനവും പരമ്പരാഗതവുമായ രൂപകല്‍പ്പനകള്‍ ഉള്‍പ്പെടുത്തിയാണ് കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ഷോറൂമുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.