തുഷാർ: മെഗാ ടൂറിസം ബി ടു ബി മേള കൊച്ചിയിൽ
കേരളത്തിലെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ പ്രൊഫഷണൽ സംഘടനയായ കേരളൈറ്റ്സ് ട്രാവൽസ് ആൻഡ് ടൂർസ് കൺസോർഷ്യം (കെ ടി ടി സി) സംഘടിപ്പിക്കുന്ന മെഗാ ടൂറിസം ബി ടു ബി മേളയായ തുഷാർ സെപ്തംബർ 16 ശനിയാഴ്ച കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കും.
ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ടൂർ കമ്പനികൾ, ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവർ പങ്കെടുക്കും. ആയുർവേദ ടൂറിസം, ഫാം ടൂറിസം, ഹോം സ്റ്റേ എന്നിവരുടെ സ്റ്റാളുകൾ, സെമിനാറുകൾ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താനും വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ ഡെസ്റ്റിനേഷനുകൾ പരിചയപ്പെടുത്തുന്നതിനും പുതിയ ട്രെൻഡുകൾ എന്നിവ ചർച്ച ചെയ്യുന്നതിനും പ്രത്യേക സെഷനുകൾ ഒരുക്കിയിട്ടുണ്ട്. വാണിജ്യ കൂടികാഴ്ചകൾക്ക് പ്രാധാന്യം നൽകിയാണ് മേള സംഘടിപ്പിക്കുന്നത്.
വൈകിട്ട് 5 ന് നടക്കുന്ന സെഷനിൽ സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയാകും. പ്രമുഖ യു ട്യൂബർ ഹാരീസ് അമീറലി പങ്കെടുക്കും. ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴ് മണി വരെ സൗജന്യമായി സ്റ്റാളുകൾ സന്ദർശിക്കാമെന്ന് കെ ടി ടി സി പ്രസിഡന്റ് മനോജ് എം വിജയൻ, സെക്രട്ടറി സ്നോജ് മച്ചിങ്ങൽ, ട്രഷറർ ഡെന്നി ജോസ് എന്നിവർ എറണാകുളം പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 7902263702