കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്ന് കിരൺ റിജിജുവിനെ മാറ്റി.
സഹമന്ത്രിയായിരുന്ന അർജുൻ റാം മെഘ് വാളിനെ സ്വതന്ത്ര ചുമതലയുള്ള നിയമ മന്ത്രിയാക്കി.
അദ്ദേഹത്തിന്റെ നിലവിലെ പദവി കൂടാതെയാണ് നിയമ മന്ത്രാലയത്തിന്റെ ചുമതല കൂടി നൽകിയത്.
ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് റിജിജുവിന് നൽകിയത്.
പ്രധാനമന്ത്രിയുടെ ശുപാര്‍ശയെ തുടർന്നാണെന്ന് മാറ്റമെന്ന് രാഷ്ട്രപതി ഭവനിൽ നിന്ന് വന്ന വാർത്താ കുറിപ്പില്‍ പറയുന്നു