നിരോധിത മയക്കുമരുന്നായ എം ഡി എം എയുമായി യുവാക്കൾ പിടിയിൽ.
കൊച്ചി സിറ്റി ഡാൻസാഫും കളമശ്ശേരി പൊലീസും ചേർന്നാണ് യുവാക്കളെ പിടികൂടിയത്.
കൊല്ലം, പവിത്രേശ്വരം, പുത്തൂർ പി ഒ, തിരുവോണം വീട്ടിൽ, സജീവ് മകൻ അങ്കിത്ത് എസ് (വയസ്സ് : 21) കോട്ടയം, കല്ലറ, മുണ്ടാർ , പുത്തെൻ പുരക്കൽ , കുട്ടപ്പൻ മകൻ അജിത്ത് പി (വയസ്സ് : 23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വൈകിട്ടോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളമശ്ശേരി അവെന്യൂ റോഡിലുള്ള മെട്രോ ട്രേഡിംഗ് എന്ന കമ്പനി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ മുറിക്കുള്ളിൽ രണ്ട് യുവാക്കൾ എം ഡി എം എ വിൽപ്പന നടത്തുന്നുണ്ടെന്ന് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷ്ണർ എസ് ശശിധരനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.