ബിരുദ സർട്ടിഫിക്കറ്റുകളിൽ ആധാർ നമ്പർ പ്രിന്റ് ചെയ്യരുത്: നിർദേശവുമായി യുജിസി
ബിരുദ സര്‍ട്ടിഫിക്കറ്റുകളിലും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളിലും വിദ്യാര്‍ഥികളുടെ ആധാര്‍ നമ്പര്‍ പ്രിന്റ് ചെയ്യരുതെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമീഷന്റെ നിർദേശം. ഇതു സംബന്ധിച്ച് യുജിസി സര്‍വകലാശാലകൾക്ക് നിർദേശം നൽകി.
സർട്ടിഫിക്കറ്റുകളിൽ ആധാർ നമ്പർ കൂടി ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാറുകൾ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് യുജിസിയുടെ നിര്‍ദേശം. ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നത് ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ടെന്നാണ് യുജിസിയും യുണീക്യും ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും ചൂണ്ടിക്കാട്ടുന്നത്.