ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് പമ്പയാറ്റില്‍ നടക്കും.
ജലോത്സവത്തിന്റ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിര്‍വ്വഹിക്കും. 51 കരകളിലെ പള്ളിയോടങ്ങളാണ് ആറന്മുള ഉതൃട്ടാതി ജലമേളയില്‍ പങ്കെടുക്കുന്നത്.
ജലഘോഷയാത്ര മന്ത്രി വീണാ ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്യും. ജലോത്സവത്തിന്റ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഒരുക്കങ്ങള്‍ എല്ലാ പൂര്‍ത്തിയായി. ആറന്മുളയുടെ തനത് ശൈലിയില്‍ വഞ്ചിപ്പാട്ട് പാടി ആദ്യം തുഴഞ്ഞ് എത്തുന്ന പള്ളിയോടങ്ങളെയാണ് വിജയിയായി പ്രഖ്യാപിക്കുക.
മന്ത്രി പി. പ്രസാദ്, സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദൻ , ദേവനന്ദ, വിവിധ രാഷ്ടീയ സാമുദായ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.