അടൂർ ഏറത്തു പഞ്ചായത്തിലെ മണക്കാല ജംഗ്ഷനിൽ ബേക്കറി & സൂപ്പർ മാർക്കറ്റിൽ വൻ തീപിടുത്തം
ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.അടൂർ തെങ്ങമം സ്വദേശി അഞ്ജു ഹരിദാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബേക്കറി .
അടൂരിൽ നിന്നും എസ് ടി ഓ വേണുവിന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി അണക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതിന് ശേഷവും തീ നിയന്ത്രണവിധേയമാക്കാൻ പത്തനംതിട്ട ശാസ്താംകോട്ട എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നും കൂടുതൽ സേന എത്തി ആണ് തീ അണച്ചത്.സമീപത്ത് പ്രവർത്തിക്കുന്ന ബാങ്കിന്റെ എസിയിലേക്കും തീ പടർന്നു പിടിച്ചു.
മൂന്ന് ഫയർസ്റ്റേഷനുകളിൽ നിന്നും ആറോളം യൂണിറ്റുകൾ രണ്ടു മണിക്കൂറോളം പ്രവർത്തിച്ച് ആണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. തീപിടുത്തത്തിന് കാരണം വ്യക്തമല്ല വൻ നഷ്ടം ഉണ്ടായിട്ടുണ്ട് എന്നാണ് കരുതുന്നത്.