റിയൽ എസ്റ്റേറ്റ് പരസ്യത്തില്‍ ഇനിമുതല്‍ ക്യുആര്‍ കോഡ്
റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ പരസ്യത്തിൽ വിശദാംശങ്ങളടങ്ങിയ ക്യുആർ കോഡ് നിർബന്ധമാക്കി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ– റെറ) ഉത്തരവിറക്കി. സെപ്തംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിൽവരും.
കെ-റെറ രജിസ്ട്രേഷൻ നമ്പർ, വിലാസം എന്നിവയോടൊപ്പം വ്യക്തമായി കാണത്തക്കവിധം വേണം ക്യുആർ കോഡ് പ്രദർശിപ്പിക്കാൻ. പത്ര– ഇലക്ട്രോണിക് മാധ്യമങ്ങൾ, ബ്രോഷറുകൾ, ഹോർഡിങ്ങുകൾ, സമൂഹമാധ്യമങ്ങൾ, ഡെവലപ്പർ വെബ്സൈറ്റ്, ഓഫീസ് എന്നിവിടങ്ങളിലെല്ലാം നിർബന്ധമാണ്. കെ– റെറ പോർട്ടലിലുള്ള പ്രൊമോട്ടേഴ്സ് ഡാഷ്ബോർഡിൽനിന്ന് ഇവ ഡൗൺലോഡ് ചെയ്യാം.
ക്യുആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ കെ- റെറയുടെ വെബ്സൈറ്റിലുള്ള റിയൽ എസ്റ്റേറ്റ് പ്രോജക്ടിന്റെ വിവരങ്ങൾ കാണാം. രജിസ്ട്രേഷൻ നമ്പർ, സാമ്പത്തികം, നിർമാണ പുരോഗതി, അംഗീകൃത പ്ലാനുകൾ തുടങ്ങി പ്രോജക്ടിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾവരെ ഇതിൽപ്പെടും. റിയൽ എസ്റ്റേറ്റ് മേഖലയിലെ സുതാര്യതയിലേക്കുള്ള വലിയ ചുവടുവയ്പായിരിക്കും ഇതെന്ന് കെ– റെറ ചെയർമാൻ പി എച്ച് കുര്യൻ പറഞ്ഞു. വിവരങ്ങൾ www.rera.kerala.gov.in ൽ