ബസിന്റെ ഫുഡ്ബോർഡിൽ വച്ച് യാത്രക്കാരിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ പ്രതി പിടിയിൽ.
കടുങ്ങല്ലൂർ ഏലൂക്കര സ്രാമ്പിക്കൽ വീട്ടിൽ സഹീർ (46) നെയാണ് ബിനാനിപുരം പോലീസ് പിടികൂടിയത്. ബസിൽ നിന്നും ഇറങ്ങുന്ന സമയത്താണ് ഇയാൾ ഉപദ്രവിച്ചത്.
എസ്.ഐ മാരായ എം കെ പ്രദീപ് കുമാർ , കെ.വി സോജി, എ എസ്.ഐ മാരായ ജോയ് വർഗീസ്, വി.എസ് പ്രമോദ്, പ്രമീള രാജൻ, പി.ജി ഹരി, എസ്.സി.പി. ഒ മാരായ നജീബ്, വി.ആർ രതിരാജ് , സി.പി. ഒ മാരായ ഭവജേഷ്, പി.എൽ ലിജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.