ലൂണ 25 തകർന്നുവീണു; സ്ഥിരീകരിച്ച് റഷ്യ

ലൂണ 25 തകർന്നുവീണു; സ്ഥിരീകരിച്ച് റഷ്യ

 

റഷ്യൻ ചാന്ദ്രദൗത്യമായ ലൂണ 25 ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്‌‌മോസ് സ്ഥിരീകരിച്ചു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ പേടകം ചന്ദ്രനില്‍ തകർന്നുവീഴുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി അവർ ഇന്നലെ അറിയിച്ചിരുന്നു.

ആഗസ്‌ത്‌ പതിനൊന്നിന്‌ വിക്ഷേപിച്ച ലൂണ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ തിങ്കളാഴ്ചയാണ്‌ സോഫ്റ്റ് ലാൻഡിങ് നടത്തേണ്ടിയിരുന്നത്‌. ഇതിന് മുന്നോടിയായി ഭ്രമണപഥം കുറഞ്ഞ ദൂരം 18 കിലോമീറ്ററും കൂടിയദൂരം 100 കിലോമീറ്ററുമാക്കാനുള്ള ശ്രമമാണ് അപ്രതീക്ഷിതമായി പരാജയപ്പെട്ടത്. അതേസമയം, ജൂലൈ 14ന്‌ ഇന്ത്യ വിക്ഷേപിച്ച ‘ചാന്ദ്രയാൻ 3’ ബുധനാഴ്ച ചന്ദ്രനിലിറങ്ങും.