വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപ സമാഹരിച്ച് കൈമാറി.
കഴിഞ്ഞ ജൂലൈ 13 ന് വയനാട്ടിൽ ടൈൽസ് പണിക്കിടയിൽ ഗ്രൈൻഡർ മെഷീൻ കാലിൽ തട്ടി ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ട വൈപ്പിൻ കു ടുങ്ങാശ്ശേരി കരയിൽ പാറശ്ശേരി വീട്ടിൽ അരുൺ പി ജോസഫിന്റെ (25)കുടുംബത്തിന് ടൈൽ വർക്കേഴ്സ് വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു ലക്ഷം രൂപ സമാഹരിച്ച് കൈമാറി.
അമ്മയ്ക്കും പത്താം ക്ലാസിൽ പഠിക്കുന്ന സഹോദരനും ഏക ആശ്രയമായിരുന്നു അരുണിന്റെ മരണവാർത്തയറിഞ്ഞ ആയിരത്തോളം അംഗങ്ങളുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരായ ബിനീഷ് ബാബുവിന്റെയും അരുണിന്റെയും പവനേഷിന്റെയും നേതൃത്വത്തിൽ കുടുംബത്തെ സഹായിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
വാട്സ്ആപ്പ് കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത തുക അഡ്മിന്മാരായ ബിനീഷ് ബാബു, അരുൺ, പവനേഷ് അംഗങ്ങളായ റോഷൻ,ബാബു എന്നിവർ ചേർന്ന് വൈപ്പിനിലെ അരുണിന്റെ വസതിയിൽ എത്തി തുക കൈമാറുകയായിരുന്നു.