ഹിറ്റുകളുടെ ഗോഡ്ഫാദർ യാത്രയായി
പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തില്‍ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ ബാക്കിയാക്കി സിദ്ദിഖ് വിടവാങ്ങി.
ഒരുപാട് സിനിമകളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച സംവിധായകനാണ് സിദ്ധിഖ്.സിദ്ധിഖ് തന്റെ സിനിമകളിലൂടെ കൊണ്ടുവന്ന നര്മങ്ങള് എല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്നതാണ്.
എന്നാല്‍ മറ്റുള്ളവരെ ഒരുപാട് ചിരിപ്പിക്കുന്ന സിദ്ധിഖിന്റെ ജീവിതത്തില്‍ വിടാതെ പിന്തുടരുന്ന ഒരു വേദനയുണ്ടായിരുന്നു. ഒരിക്കൽ മാത്രമാണ് സിദ്ധീഖ് തുറന്ന് പറഞ്ഞത്. ഇളയ മകൾ അംഗപരിമിതയാണ്. അതെന്നും സിദ്ധീഖിന്റെ വ്യക്തിപരമായ വേദനയായിരുന്നു.