മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ മാസപ്പടി വാങ്ങിയെന്ന വിവാദത്തില്‍ മറുപടി പറയണമെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ.
മുഖ്യമന്ത്രിയുടെ മകള്‍ നേരിട്ട് ഒരു സ്വകാര്യ കരിമണല്‍ കമ്പനിയില്‍നിന്ന് പണം വാങ്ങിയെന്നതിന്‍റെ രേഖകള്‍ അടക്കമാണ് പുറത്ത് വന്നത്.
വീണ സി എം ആര്‍ എല്ലില്‍ നിന്ന് വാങ്ങിയത് ലീഗല്‍ എക്‌സ്‌പെന്‍സ് അല്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധ ഇടപാടാണെന്ന് ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡ് കണ്ടെത്തിയതോടെ ഇത് ആരോപണമെന്ന് പറഞ്ഞ് നിഷേധിക്കാനാവില്ല.
പണം വന്നത് വീണയുടെ അക്കൗണ്ടിലേക്കാണ്, കമ്പനിയുടെ അക്കൗണ്ടിലേക്ക് അല്ല. ഇത് ക്രമവിരുദ്ധമായി നടന്ന ഇടപാടാണ്.ഏത് പശ്ചാത്തലത്തിലാണ് മകള്‍ പണം വാങ്ങിയതെന്ന് മുഖ്യമന്ത്രി മറുപടി പറയണം. വിഷയത്തില്‍ നിയമസഭയില്‍ അടക്കം പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.