പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമം: ഒരാൾ പിടിയിൽ

പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമം: ഒരാൾ പിടിയിൽ

 

ഗൃഹനാഥനെ പാമ്പിനെ കൊണ്ട് കൊല്ലിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽകിച്ചു എന്ന ഗുണ്ട് റാവു ആണ് പൊലീസിന്റെ പിടിയിലായത്.മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് ഇയാള്‍ ഗൃഹനാഥനെ കൊലപ്പെടുത്താമൻ ശ്രമിച്ചത്.

കാട്ടക്കടയില്‍ ആണ്‌ സംഭവം നടന്നത്. ജനലിലൂടെ ഗൃഹനാഥന്റെ മുറിയിലേക്ക് പ്രതി പാമ്പിനെ ഏറിയുകയായിരുന്നു. പാമ്പിനെ എറിഞ്ഞുവെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഗൃഹനാഥന്റെ മകളെ പ്രതി പല തവണ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് രാജുവിനെ കൊല്ലാന്‍ പ്രതി ശ്രമിച്ചത്. സംഭവത്തില്‍ കാട്ടക്കട പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ്