കോട്ടയം പാതയിൽ ഇന്ന് രാത്രി ട്രെയിൻ നിയന്ത്രണം
ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു രാത്രി കോട്ടയം വഴിയുള്ള 6 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും. വഴിതിരിച്ചു വിടുന്ന ട്രെയിനുകൾക്കു ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചു.
വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ:
- 16348 മംഗളൂരു – തിരുവനന്ത പുരം എക്സ്പ്രസ്,
- 16344 മധുര ജംക്ഷൻ-തിരുവനന്തപുരം അമൃത,
- 16350 നിലമ്പൂർ റോഡ്-കൊച്ചുവേളി രാജ്യറാണി
- 22654 ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം,
- 12695 ചെന്ന സെൻട്രൽ – തിരുവനന്തപുരം സൂ പ്പർഫാസ്റ്റ്,
- 16630 മംഗളൂരു – തിരുവനന്തപുരം മലബാർ.