മലരിക്കൽ ആമ്പൽ ഫെസ്റ്റിന് ഇന്ന് തുടക്കം.

 മലരിക്കൽ ആമ്പൽ ഫെസ്റ്റിന് ഇന്ന് തുടക്കം.

 

കോട്ടയത്തെ മീനച്ചിലാർ – മീനന്തറയാർ -കൊടൂരാർ
പുനർസംയോജന പദ്ധതിയുടെ ഭാഗമായി വികസിപ്പിചിട്ടുള്ള തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിൽ ഈ വർഷത്തെ ആമ്പൽ ഫെസ്റ്റിന് ഇന്ന് തിരിതെളിയും.

കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് രാവിലെ 8ന് ഉദ്ഘാടനം നിർവഹിക്കും. തിരുവർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . അജയൻ കെ മേനോൻ അധ്യക്ഷത വഹിക്കും.

ഈ വർഷത്തെ ഫെസ്റ്റ് ആരംഭിക്കും മുൻപ് തന്നെ സന്ദർശനത്തിനു എത്തിയ ആളുകൾ ആമ്പൽ പൂക്കൾ പറിച്ചു നശിപ്പിക്കുന്ന സ്ഥിതി ഉണ്ടായതായി സംഘാടകർ പറഞ്ഞു.. ഈ സാഹചര്യത്തിൽ കർശനമായി നിയന്ത്രണകളോടെ ആവും ഫെസ്റ്റ് നടത്തുക.

വഴി അരികിൽ നിന്ന് കാണാവുന്ന സ്ഥലത്തെ പൂക്കൾ ആണ് ആളുകൾ പറിച്ചെടുക്കുന്നത് . അത് ആമ്പൽ ഫെസ്റ്റിന്റെ ഭംഗിതന്നെ നശിപ്പിക്കുന്ന സ്ഥിതിയാണ്. വേമ്പനാട്ടു കായലോരത്തെ ഒരു ചെറിയ ഗ്രാമായ മലരിക്കലിന് ആർത്തലച്ചു വരുന്ന ഒരു ജനക്കൂട്ടത്തിനെ ഉൾക്കൊള്ളാനവില്ല.അതിനാൽ വരുന്നവർ സ്വയം നിയന്ത്രിക്കണമെന്ന് സംഘാടകർ അറിയിച്ചു