ഐ എ ജി പ്രതിനിധിസംഘം പന്തപ്ര ആദിവാസി ഊര് സന്ദർശിച്ചു.
ജൂലൈ 29 ന് ജില്ലാ കളക്ടർ വിളിച്ചു ചേർത്ത ഐ എ ജി ജില്ലാ യോഗത്തിൽ കോതമംഗലം പന്തപ്ര ആദിവാസി ഊരിലെ വിഷയത്തിൽ ഐ എ ജി ഇടപെടൽ വേണമെന്ന് അദ്ധേഹം ആവശ്യപ്പെട്ട പ്രകാരം ഇന്ന് കോതമംഗലം താലൂക്ക് ഓഫീസിൽ യോഗം ചേർന്ന ശേഷം ആദിവാസി ഊര് സന്ദർശിച്ചു.
തഹസിൽദാർ റേൽച്ചൽ കെ വർഗ്ഗീസ്. ഐ എ ജി ജില്ലാ കൺവീനർ ടി.ആർ ദേവൻ, താലൂക്ക് ചാർജ് ഓഫീസർ പി ജി സുനിൽകുമാർ, ഡപ്യൂട്ടി തഹസിൽദാർ ജയ്സൺ, താലൂക്ക് കൺവീനർ ജോർജ് ഇടപ്പാറ, ജില്ലാ കമ്മറ്റി അംഗം ജോയ് പോൾ. അംഗങ്ങളായ മിനിമോൾ ജനത. ഷാജി നമ്പ്യാർ, ആസിഫ് കൊടുത്താപ്പിള്ളി. അനീഷ് പി ജി . മുഹമ്മദ് ഷാ. വിഷ്ണു പി ആർ എന്നിവരുൾപ്പെട്ട സംഘമാണ് കോളനി സന്ദർശിച്ചത്.
വാരിയം ആദിവാസി കോളനിയിൽ താമസിച്ചിരുന്ന 133 കുടുംബങ്ങൾ തൊഴിലും മറ്റ് വരുമാന മാർഗ്ഗങ്ങളും ഇല്ലാതായതിനെ തുടർന്നാണ് മലയിറങ്ങി പന്തപ്ര ഊരിൽ വന്ന് കുടിൽ കെട്ടി താമസം ആരംഭിച്ചത്. ഇവർക്ക് താല്ക്കാലിക താമസം. മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ പഠിക്കുന്നതിനു വേണ്ടിയാണ് സംഘം സന്ദർശനം നടത്തിയത്.