സുനിൽ ഛേത്രിക്ക് പകരംവെക്കാൻ ഇന്ത്യയിൽ നിലവിൽ ഒരു താരമില്ല
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ഫുട്‌ബോളിൻ്റെ കറക്കം സുനിൽ ഛേത്രിക്ക് ചുറ്റുമായിരുന്നു, കൊൽക്കത്തയിലെ സാൾട്ട്ലേക്കിൽ ജൂൺ ആറിന് റഫറിയുടെ ചുണ്ടിൽ നിന്ന് ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ, അവിടെ അവസാനമായത് ഇന്ത്യൻ ഫുട്‌ബോളിനെ ഒരു ദശാബ്ദത്തിലേറെ ഒറ്റയ്ക്കക്ക് ചുമലിലേറ്റിയ ഇതിഹാസ താരത്തിൻ്റെ കരിയറിനുകൂടിയാണ്. അവസാന മത്സരം പൂർത്തിയാക്കി ഛേത്രി ബുട്ടഴിച്ച് മടങ്ങുമ്പോൾ തിരശ്ശീലയ്ക്ക് പിറകിലേയ്ക്ക് മറയുന്നത് ഒരു വലിയ യുഗമാണ്. ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും തിളക്കമുള്ള ഒരു അധ്യായമാണ്.