സഞ്ജു ടെക്കി ഇനി വാഹനം ഓടിക്കാൻ കഴിയില്ല

സഞ്ജു ടെക്കി ഇനി വാഹനം ഓടിക്കാൻ കഴിയില്ല

ഡ്രൈവിങ് ലൈസൻസ് ആജീവനാന്ത കാലത്തേക്ക് റദ്ദാക്കി

 

ആലപ്പുഴ∙ കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ യാത്ര ചെയ്ത വ്ലോഗർ ടി.എസ്.സഞ്ജുവിന്റെ (28) ഡ്രൈവിങ് ലൈ‍സൻസ് ആജീവനാന്തകാലത്തേക്കു റദ്ദാക്കി. എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണു നടപടി. സഞ്ജു അപ്‌ലോഡ് ചെയ്ത പഴയകാല വിഡിയോകൾ കൂടി പരിശോധിച്ചാണു ലൈസൻസ് റദ്ദാക്കിയത്.ആർടിഒയുടേതാണു നടപടി. സഞ്ജു അപ്‌ലോഡ് ചെയ്ത പഴയകാല വിഡിയോകൾ കൂടി പരിശോധിച്ചാണു ലൈസൻസ് റദ്ദാക്കിയത്.

ശിക്ഷാ നടപടികളുെട ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സഞ്ജു സന്നദ്ധസേവനം ചെയ്തിരുന്നു.മലപ്പുറം എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ സഞ്ജു പരിശീലനവും പൂർത്തിയാക്കിയിരുന്നു.തുടർച്ചയായി നിയമലംഘനം നടത്തുന്നതിനാലാണ് സജുവിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടർ വാഹന വകുപ്പ് തീരുമാനിച്ചത്